അയർലണ്ടിൽ നിന്നുള്ള കുട്ടിക്കൂട്ടം പാടിയ ‘പൊന്നോണപൂത്താലം’ തരംഗമാകുന്നു

അയർലണ്ടിൽ നിന്നുള്ള കുട്ടിക്കൂട്ടം പാടിയ ‘പൊന്നോണപൂത്താലം’ എന്ന ആൽബത്തിലെ പുതിയ ഓണപ്പാട്ട് യൂട്യൂബിൽ തരംഗം ആയിക്കൊണ്ടിരിക്കുന്നു.  ‘പൂവാൽ തുമ്പി’ എന്നു തുടങ്ങുന്ന കൈതപ്രം തിരുമേനി എഴുതിയ മനോഹര ഗാനം പാടിയിരിക്കുന്നത് ആദിൽ അൻസാർ, ഗ്രേസ് മരിയ ജോസ്, നിധി സജേഷ്, ക്രിഷ് കിംഗ് കുമാർ ,നേദ്യ ബിനു എന്നി കുട്ടികളാണ്. ഹിപ്പോ പ്രൈം പ്രൊഡക്ഷണിൽ “പൊന്നോണപൂത്താലം”എന്ന പേരിൽ മനോരമ മ്യൂസിക് പുറത്തിറക്കിയ 6 സൂപ്പർഹിറ്റ് ഓണപ്പാട്ടുകളുടെ ആൽബത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ് ആണ്.
4 മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ  അയർലണ്ട് എപ്പിസോഡിലൂടെയാണ് ഈ കുട്ടിപ്പാട്ടുകാരെ 4 മ്യൂസിക്സ് കണ്ടെത്തിയത്.

അയർലൻഡിൽ നിന്നുള്ള19 പുതിയ സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ്  “മ്യൂസിക് മഗ്ഗി”ലൂടെ പരിചയപ്പെടുത്തുന്നത്..16 പുതിയ ഗാനങ്ങളിൽ 2 എണ്ണം റീലീസ് ആയിട്ടുണ്ട്. മ്യൂസിക് മഗ്ഗിലെ ഇനിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ ആണ് മ്യൂസിക് മഗ് എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.
‘പൊന്നോണപൂത്താല’ ത്തിലെ മറ്റു ഗാനങ്ങൾ പാടിയിരിക്കുന്നത് എം.ജി.ശ്രീകുമാർ, കെ.എസ്. ചിത്ര, ജി.വേണുഗോപാൽ, മധു ബാലകൃഷ്ണൻ ,വൃന്ദ എന്നിവരാണ്.

 

Share This News

Related posts

Leave a Comment