അയർലണ്ടിലെ ആശുപത്രികളിൽ കോവിഡ് -19 ബാധിച്ച് കിടക്കുന്ന രോഗികളുടെ എണ്ണം ഇന്നലത്തെ പോലെ തന്നെ ഇന്നും 649 ആയി തുടരുന്നു.
ഇപ്പോഴും ഏറ്റവും കൂടുതൽ കേസുകൾ ഉള്ള ആശുപത്രികൾ ഡബ്ലിനിൽ തന്നെ.
ഡബ്ലിനിൽ മേറ്റർ, സെന്റ് ജെയിംസ്, താല യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും ഡബ്ലിന് പുറത്ത് ലിമെറിക്ക്, മയോ, റ്റുല്ലമോർ എന്നിവിടങ്ങളിലെ ആശുപത്രികളിലുമാണ് ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ളത്.
എച്ച്എസ്ഇക്ക് ഒരു ദിവസം 15,000 ടെസ്റ്റുകൾക്ക് നടത്താനുള്ള ശേഷിയുണ്ട്, എന്നാൽ നിലവിൽ ആവശ്യം 6,000 മാത്രമാണ് ആണ്.