ഇന്ന് മുതൽ അയർലണ്ടിലെത്തുന്ന എല്ലാ യാത്രക്കാർക്കും നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് റിസൾട്ട് കൈവശമുണ്ടെങ്കിൽ അഞ്ച് ദിവസത്തിന് ശേഷം അവരുടെ ചലന നിയന്ത്രണം അവസാനിപ്പിക്കാം. യൂറോപ്യൻ യൂണിയന്റെ ട്രാഫിക് ലൈറ്റ് സമീപനത്തിന് അനുസൃതമായി അയർലൻഡ് യാത്രാ നിയന്ത്രണങ്ങൾ പൊരുത്തപ്പെടുത്തുന്നത് തുടരുന്നതിനാലാണ് ഈ മാറ്റം. എന്നിരുന്നാലും ഓറഞ്ച്, ചുവപ്പ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലേക്ക് എത്തുന്ന ആളുകൾ അവരുടെ ചലനങ്ങൾ 14 ദിവസത്തേക്ക് നിയന്ത്രിക്കേണ്ടതുണ്ട്. അയർലണ്ടിൽ വരുന്നതിന് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും മുൻപെടുത്ത നെഗറ്റീവ് പിസിആർ പരിശോധന ലഭിക്കുകയാണെങ്കിൽ ആ രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് അവരുടെ ചലന നിയന്ത്രണം അവസാനിപ്പിക്കാം.
ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന് പുറത്തുള്ള രാജ്യങ്ങൾ റെഡ്/ ഗ്രേ ലിസ്റ്റിൽ പെടുന്ന പ്രദേശങ്ങൾക്ക് തുല്യമാണെന്ന് കണക്കാക്കപ്പെടുന്നു, അതിനാൽ ആ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് അഞ്ച് ദിവസത്തെ നിയമവും ബാധകമാണ്. ഓറഞ്ച് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾ രാജ്യത്ത് എത്തുന്നതിനുമുമ്പ് മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് പിസിആർ പരിശോധന നടത്തിയിട്ടുണ്ടെങ്കിൽ അയർലണ്ടിലെ അവരുടെ ചലനങ്ങൾ നിയന്ത്രിക്കേണ്ടതില്ല.
വിദേശത്ത് നിന്ന് അയർലണ്ടിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും കോവിഡ് -19 പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. അത് നിർബന്ധമാണ്. ഡബ്ലിൻ വിമാനത്താവളത്തിൽ, റാൻഡോക്‍സും റോക്ക് ഡോക്കും നടത്തുന്ന രണ്ട് ടെസ്റ്റിംഗ് സൗകര്യങ്ങളും നിങ്ങൾക്ക് ലഭ്യമാണ്, അവയ്ക്ക് ഡ്രൈവ്-ത്രൂ/വാക്ക്-ഇൻ ടെസ്റ്റ് സൗകര്യങ്ങളും ഉണ്ട്. മാത്രമല്ല ആവശ്യമെങ്കിൽ പ്രതിദിനം 12,000 ടെസ്റ്റുകൾ നടത്തുവാനുള്ള കപ്പാസിറ്റിയും ഈ രണ്ട് കമ്പനികൾക്കും ഉണ്ട്, ഇത് ഉടൻ തന്നെ 15,000 ആയി വികസിപ്പിക്കുമെന്നും ഇരു കമ്പനികളും അറിയിച്ചിട്ടുണ്ട്.