അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് 2200 യൂറോ വീതം മുന്‍കാല പ്രാബല്യത്തോടെ ഉടന്‍ ലഭിക്കുമെന്ന് എച്ച് എസ് ഇ.
അയര്‍ലണ്ടിൽ അക്യൂട്ട് ഹോസ്പിറ്റലുകളിലെ മുന്നൂറിലധികം മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്സുമാർക്കാണ് ഈ തുക ലഭിക്കുക. മുൻകാല പ്രാബല്യത്തോടെ മെഡിക്കല്‍ സര്‍ജിക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് അഡീഷണല്‍ ലൊക്കേഷന്‍ അലവന്‍സ് അനുവദിച്ചു.
അയര്‍ലണ്ടിലെ നഴ്സുമാരുടെ സംഘടനയായ ഐ എന്‍ എം ഓ കഴിഞ്ഞ വര്‍ഷം നടത്തിയ സമരത്തിന്റെ ഒത്തു തീര്‍പ്പിന്റെ ഭാഗമായിട്ടാണ് ഈ തുക നൽകാൻ തീരുമാനമായത്. വരും ദിവസങ്ങളിൽ ഈ തുക ലഭിക്കുമെന്നാണ് അറിയുന്നത്.