സ്കോഡയുടെ ഇലക്ട്രിക് ENYAQ iV അടുത്ത ജൂണിൽ അയർലണ്ടിൽ എത്തും, പ്രീ-ഗ്രാന്റ് വില പ്രകാരം ENYAQ 60 ക്ക് 46,570 യൂറോ തൊട്ടും ENYAQ 80 ക്ക് 54,630 യൂറോ മുതലുമാണ് വില ആരംഭിക്കുന്നത്. എല്ലാ ENYAQ മോഡലുകൾക്കും മൂന്ന് വർഷത്തെ ഫ്രീ സർവീസും ടയർ പ്ലാനും വിലയോടൊപ്പം ഉണ്ടായിരിക്കും. അടുത്ത വർഷം ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്ക് SEAI നൽകിയ ഗ്രാന്റ് സ്ഥിരീകരണത്തെയും സ്കോഡ സ്വാഗതം ചെയ്തു. 2021 ൽ ENYAQ iV ഉപഭോക്താക്കൾക്ക് 7,800 യൂറോ വരെ ഗ്രാന്റുകളും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും സ്കോഡ അയർലൻഡ് അറിയിച്ചു.
2021 ൽ അയർലണ്ടിൽ ലഭ്യമായ 350 ENYAQ iV യൂണിറ്റുകൾക്കൊപ്പം സ്കോഡയുടെ ഡിമാൻഡും സപ്ലെയും മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാരണത്താൽ, ഷോറൂം സന്ദർശനങ്ങൾക്കുള്ള കോവിഡ് -19 നിയന്ത്രണങ്ങളുമായി ചേർന്ന്, ഒരു ഓൺലൈൻ Deposit Reservation System അഥവാ പ്രീ-ബുക്കിംഗ് സംവിധാനം ആരംഭിക്കാൻ സ്കോഡ അയർലൻഡ് തീരുമാനിച്ചു. പദ്ധതി ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും സ്കോഡ അയർലൻഡ് അറിയിച്ചു.
നവംബർ 27 വെള്ളിയാഴ്ച, രാവിലെ 9 മുതൽ, ഉപഭോക്താക്കൾക്ക് Priority Ordering നേടുന്നതിനായി റീഫണ്ട് ചെയ്യാവുന്ന €1,000 ഡെപ്പോസിറ്റ് നൽകാം. 2021 ൽ ഓരോ നിക്ഷേപകനും ENYAQ iV ഉറപ്പുനൽകുന്നില്ലെന്നും സ്കോഡ അറിയിച്ചു, കൂടാതെ ഉത്പാദനം പരിമിതമാണെന്നും ആദ്യം വരുന്നവർക്ക് ആദ്യം നൽകുന്ന അടിസ്ഥാനത്തിൽ വാഹനങ്ങൾ അനുവദിക്കുമെന്നും സ്കോഡ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഒരു ENYAQ iV ഓർഡർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് അവസാനം അറിയുവാൻ കഴിയുമെന്നും അതേത്തുടർന്ന് ഒരുപക്ഷെ ബുക്കിംഗ് നടത്തിയവർക്ക് ടൈം പീരീഡിനുള്ളിൽ വാഹനം നല്കാൻ കമ്പനിക്ക് കഴിഞ്ഞില്ല എങ്കിൽ എല്ലാ നിക്ഷേപങ്ങളും തിരികെ നൽകുമെന്നും സ്കോഡ അറിയിച്ചു. ഒരു ഓൺലൈൻ ഡെപ്പോസിറ്റ് അടച്ച് വാഹനം പ്രീബുക് ചെയ്തതിന് ശേഷം, ഉപഭോക്താക്കളെ അവരുടെ തിരഞ്ഞെടുത്ത ഡീലർ ജനുവരി അല്ലെങ്കിൽ ഫെബ്രുവരിയിൽ ബന്ധപ്പെടും, ആദ്യം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ജൂണിൽ വാഹനങ്ങൾ ലഭിക്കുമെന്ന് സ്കോഡ ഉറപ്പ് നൽകുന്നു.
നവംബർ 27 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സിസ്റ്റം ഓപ്പണായാൽ സ്കോഡ ആളുകളോട് എത്രയും നേരത്തെ തന്നെ അഡ്വാൻസ് പണമടച്ച് റിസർവേഷനുകൾക്കായി നിർദ്ദേശിക്കുന്നു. ENYAQ iV, റിസർവേഷൻ സിസ്റ്റത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.skoda.ie സന്ദർശിക്കുക.