ഡിസംബർ 02 തിങ്കൾ മുതൽ സോഷ്യൽ വെൽഫെയർ സേവനങ്ങൾക്കായി പുതിയ വെബ്സൈറ്റ് വരുന്നു. നിലവിലുള്ള www.welfare.ie മാറി www.gov.ie എന്ന പുതിയ വെബ്സൈറ്റ് വരുന്നു. ഇപ്പോൾ ബീറ്റാ വേർഷൻ ലഭ്യമാണ്.
പൊതുജനത്തിനാവശ്യമായ എല്ലാ സേവനങ്ങളും, നയങ്ങളും, വിവരങ്ങളും ഉപയോഗിക്കാൻ വളരെ എളുപ്പമുള്ള രീതിയിൽ ഈ പുതിയ വെബ്സൈറ്റിൽ ലഭ്യമാവും. ഏതാനും ചില വകുപ്പുകളുടെ വിവരങ്ങൾ Gov.ie– ൽ ഇതിനോടകം തന്നെ പൂർണ്ണമായി ലഭ്യമായി തുടങ്ങി. താഴെ പറയുന്നവയാണീ വകുപ്പുകൾ.
– Rural and Community Development
– Taoiseach
– Public Expenditure and Reform
– Finance
– Transport, Tourism and Sport
– Children and Youth Affairs
– Health
– Defence
മറ്റ് ഡിപ്പാർട്മെന്റുകൾ ഉടനെ തന്നെ Gov.ie– ൽ ലഭ്യമായി തുടങ്ങും.