നേഴ്‌സുമാരുടെ ജോലി സമയം കുറച്ചാല്‍ കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ ലഭിക്കും

മുമ്പ് സാമ്പത്തീക പ്രതിസന്ധിയുടെ പേരില്‍ അയര്‍ലണ്ടില്‍ ദീര്‍ഘിപ്പിച്ച നേഴ്‌സുമാരുടെ ജോലി സമയം കുറയ്ക്കാനാകുമോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം . ജോലി സമയം പഴയ രീതിയിലേയ്ക്ക് കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇത് സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തീക ബാധ്യത ഉണ്ടാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍.

നേഴ്‌സുമാരുടെ ജോലി സമയം പഴയ രീതിയിലേയ്ക്ക് കുറച്ചാല്‍ ഇതിനിടയിലെ മണിക്കൂറുകള്‍ കവര്‍ ചെയ്യുന്നതിന് കുറഞ്ഞത് 1700 നേഴ്‌സുമാരെ പുതുതായി നിയമിക്കേണ്ടി വരുമെന്നാണ് എച്ച്എസ്ഇ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഇതിനായി ഏകദേശം 300 മില്ല്യണ്‍ യൂറോയുടെ അധിക ബാധ്യത ഉണ്ടാകുമെന്നും എച്ച്എസ്ഇ പറയുന്നു. ജോലി സമയം 2010 ല്‍ നിലനിന്നിരുന്ന അവസ്ഥയിലേയ്ക്ക് കുറയ്ക്കണമെന്ന നേഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കപ്പെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Share This News

Related posts

Leave a Comment