കുറഞ്ഞ വരുമാനത്തില്‍ ജീവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് വര്‍ക്കിംഗ് പാമിലി പേയ്മെന്റ്. ആഴ്ചതോറും ടാക്സില്ലാതെ ലഭിക്കുന്ന പേയ്മെന്റാണിത്. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയുള്ള കുടുംബങ്ങള്‍ക്കാണ് ഈ പേയ്മെന്റ് ലഭിക്കുന്നത്. മുഴുവന്‍ സമയം പഠനം നടത്തുന്ന കുട്ടികളാണെങ്കില്‍ 22 വയസ്സ് വരെയാകാം ആഴ്ചയില്‍ കുറഞ്ഞത് 38 മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ സഹായത്തിന് അര്‍ഹതയുള്ളത്. മാത്രമല്ല സ്വയം തൊഴില്‍ ചെയ്യുന്നവരെ ഇതിനായി പരിഗണിക്കില്ല.
ഇനി എത്ര തുകയാണ് ഈ ഇനത്തില്‍ ലഭിക്കുന്നതെന്ന് നോക്കാം. കുടുംബത്തിന്റെ ഒരാഴ്ചയിലെ ശരാശരി വരുമാനവും നിങ്ങളുടെ ഫാമിലിയുടെ ആളെണ്ണം അനുസരിച്ച് നിശ്ചയിക്കപ്പെട്ടിരിക്കുന്ന വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് പരിധിയും തമ്മിലുള്ള വിത്യാസത്തിന്റെ അറുമപത് ശതമാനമാണ് നിങ്ങള്‍ക്ക് വര്‍ക്കിംഗ് ഫാമിലി പേയ്മെന്റായി ലഭിക്കുക.
ആഴ്ചയില്‍ ജോലി ചെയ്തിരിക്കേണ്ട മണിക്കൂറുകളും വരുമാനവും അപേക്ഷിക്കുന്ന വ്യക്തിയുടേയും പങ്കാളിയുടേയും ഒന്നിച്ചാണ് പരിഗണിക്കുന്നത്. രണ്ട് സാഹചര്യങ്ങളിലാണ് വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് വര്‍ദ്ധിക്കുന്നത്. ഒന്ന്
നിങ്ങളുടെ ജോലിയില്‍ ശമ്പളം കുറഞ്ഞാല്‍ അത് കൃത്യമായി അറിയിച്ചാല്‍ മാത്രമെ വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് വര്‍ദ്ധിക്കുകയുള്ളു.
നിലവിലെ ജോലി നിങ്ങള്‍ ഉപേക്ഷിച്ചാല്‍ വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് താത്ക്കാലികമായി അവസാനിക്കും. പുതിയ ജോലിയില്‍ പ്രവേശിച്ച ശേഷം വീണ്ടും അപേക്ഷിക്കണം.