വര്‍ക്ക് പെര്‍മിറ്റുകള്‍ വൈകുന്നതായി വീണ്ടും ആക്ഷേപം

രാജ്യത്ത് വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് അപേക്ഷനല്‍കിയാല്‍ ലഭിക്കാന്‍ ഏറെ കാലതാമസം എടുക്കുന്നതായി ആക്ഷേപം. മുന്‍പ് കാര്യങ്ങള്‍ സാധാരണ ഗതിയില്‍ മുന്നോട്ട് പോയിരുന്നപ്പോള്‍ ആറ് ആഴ്ച കൊണ്ട് വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുമായിരുന്നു.

ഈ സ്ഥാനത്ത് ഇപ്പോള്‍ മാസങ്ങളായാലും വര്‍ക്ക്‌പെര്‍മിറ്റുകള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഈ കാലതാമസം വിവിധ രാജ്യങ്ങളില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ക്കും അതിലുപരി രാജ്യത്തെ ബിസിനസ്സുകാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.

വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന ഡിവിഷനില്‍ കൂടുതല്‍ ആളുകളെ നിയമിച്ചും നിലവിലുള്ളവര്‍ക്ക് ഓവര്‍ ടൈം നല്‍കിയും കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും വര്‍ക്ക് പെര്‍മിറ്റുകളുടെ കാലതാമസം കുറഞ്ഞിട്ടില്ല.

Share This News

Related posts

Leave a Comment