രാജ്യത്ത് കോവിഡ് വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആളുകളെ വീടുകളില്‍ ഇരുന്നു വര്‍ക്ക് ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്. ഏതെല്ലാം മേഖലകളില്‍ വര്‍ക്ക് ഫ്രം ഹോം സാധ്യമാണോ ഈ മേഖലകളിലെല്ലാം ഇത് നടപ്പിലാക്കണമെന്ന് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമാണ് നിര്‍ദ്ദേശം നല്‍കിയത്.
ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കവും അതുമൂലമുള്ള രോഗവ്യാപനവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദ്ദശം നല്‍കിയിരിക്കുന്നത്. ഓഫിസുകളില്‍ എത്തി ജോലി ചെയ്യുന്നവരും എല്ലാവിധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ജീവനക്കാര്‍ തമ്മിലും ജീവനക്കാരും തൊഴിലുടമയും തമ്മിലും ആശയവിനിമയത്തിന് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ഉപയോഗിക്കണമെന്നും ഓഫീസുകളിലും മാസ്‌ക് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.