പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ വര്‍ക്ക് ഡേ വമ്പന്‍ റിക്രൂട്ട്മെന്‍രിനൊരുങ്ങുന്നു. കമ്പനിയുടെ യൂറോപ്പിലെ ഹെഡ് ഓാഫിസായ ഡബ്ലിന്‍ ഓഫീസിലേയ്ക്ക് 1000 പേരെയാണ് പുതുതായി നിയമിക്കാനൊരുങ്ങുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളിലായിരിക്കും ഇത്രയധികം നിയമനങ്ങള്‍ നടത്തുക. പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനാണ് കമ്പനി ആസ്ഥാനത്ത് ഒഴിവുകളുടെ പ്രഖ്യാപനം നടത്തിയത്. നിലവില്‍ 1700 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്.
കമ്പനികളുടെ ഫിനാന്‍സ് , എച്ച്ആര്‍ മേഖലകളില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന ക്ലൗഡ് ബെയ്സ്ഡ് ആപ്ലിക്കേഷനുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്. ആഗോളതലത്തില്‍ 9500 ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രോഡക്ട് ഡവലപ്പ്മെന്റ്, എഞ്ചിനിയറിംഗ് ആന്‍ഡ് ഡേറ്റാ സയന്‍സ്, സെയില്‍ ആന്‍ഡ് കസ്റ്റമര്‍ സര്‍വ്വീസ് എന്നീ മേഖലകളിലാണ് പുതിയ നിയമനങ്ങള്‍ നടത്താനൊരുങ്ങുന്നത്.
ഒഴിവുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക