തൊഴിലാളി ക്ഷാമം ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുമോ ?

അയര്‍ലണ്ടില്‍ വിവിധ മേഖലകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ ഇന്ത്യയടക്കമുള്ള നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കോവിഡ് കാലത്തിന് മുമ്പ് യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ജോലിക്ക് അയര്‍ലണ്ടിലെത്തിയവര്‍ മടങ്ങിപ്പോയതാണ് പ്രധാനമായും തൊഴിലാളി ക്ഷാമത്തിന് കാരണം.

അയര്‍ലണ്ടിലെ താമസ – ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചത് ഇവരെ തിരിച്ചെത്തുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനാല്‍ തന്നെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യയടക്കമുള്ള നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യം തൊഴിലുടമകള്‍ ഇതിനകം തന്നെ തൊഴില്‍മന്ത്രിക്ക് മുന്നില്‍ ഉന്നയിച്ച് കഴിഞ്ഞു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അയര്‍ലണ്ടില്‍ തൊഴില്‍ ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്കടക്കമുള്ള സുവര്‍ണ്ണാവസരമായിരിക്കും ഇത്.

സൂപ്പര്‍ വാല്യു, സെന്‍ട്ര, മസ്‌ഗ്രേവ് എന്നിവടയക്കം അയര്‍ലണ്ടിലെ പ്രമുഖ തൊഴില്‍ ദാതാക്കളെല്ലാം ഈ ആവശ്യം സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. റീട്ടെയ്ല്‍ അസിസ്റ്റന്റുമാര്‍, ബേക്കര്‍മാര്‍ എന്നി തസ്തികകളിലേയ്ക്ക് നിലവില്‍ വിദേശത്ത് നിന്നും റിക്രൂട്ട്‌മെന്റിന് അനുമതിയില്ല. തൊഴിലാളി ക്ഷാമം രൂക്ഷമായ എല്ലാ മേഖലകളിലേയ്ക്കും നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ നിയമിക്കാന്‍ അനുമതി നല്‍കണമെന്നാണ് കമ്പനികളുടെ ആവശ്യം.

Share This News

Related posts

Leave a Comment