വിന്റര്‍ വാക്‌സിഷേനഷന്‍ പ്രോഗ്രാം ആരംഭിച്ചു

രാജ്യത്ത് വിന്റര്‍ വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചു. ഫ്‌ളൂ വാക്‌സിനും ഒപ്പം കോവിഡ് ബൂസ്റ്റര്‍ ഡോസുമാണ് പ്രോഗ്രാമിന്റെ ഭാഗമായി നല്‍കുന്നത്. രാജ്യത്ത് ഇപ്പോഴും ഒമിക്രോണ്‍ സാന്നിധ്യമുള്ളതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് ബൂസ്റ്റര്‍ ഡോസും നല്‍കുന്നത്. ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ ആരംഭിച്ചു.

കോവിഡ് ബൂസ്റ്റര്‍ ഡോസിനൊപ്പം തന്നെയാകും ഫ്‌ളൂ വാക്‌സിനും നല്‍കുക. അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ സൗജന്യമായിരിക്കും. എച്ച്എസ്ഇയുടെ നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. പ്രായമായവരും ഗുരുതര രോഗങ്ങളുള്ളവരും വാക്‌സിന്‍ സ്വീകരിച്ച് രോഗ പ്രതിരോധം നേടണമെന്ന് എച്ച്എസ്ഇ ആവശ്യപ്പെട്ടു.

65 വയസ്സിന് മുകളിലുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും രണ്ട് മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍, ദീര്‍ഘനാളായി രോഗബാധയുള്ളവര്‍, ഗര്‍ഭിണികളായ സ്ത്രീകള്‍ എന്നിവര്‍ക്ക് വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കും നല്‍കുക. ആരോഗ്യ വകുപ്പിന്റെ 15 സെന്ററുകള്‍, തെരഞ്ഞെടുക്കപ്പെട്ട ജിപികള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളിലൂടെ വാക്‌സിനേഷന്‍ നടക്കുന്നത്.

Share This News

Related posts

Leave a Comment