ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ നാല് കൗണ്ടികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡൊണഗെല്‍,ലെയ്ട്രിം , മായോ സ്ലിഗോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പ് ഇന്ന് രാത്രി ഒമ്പത് വരെ തുടരും.
ഇന്ന് ഉച്ചകഴിഞ്ഞും വൈകുന്നോരവുമാണ് ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കുന്നത്. ഈ സമയങ്ങളില്‍ ഡ്രൈവിംഗ് അടക്കം വളരെ ബുദ്ധമുട്ടായിരിക്കണമെന്നും കര്‍ശന ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി.
ശക്തമായ തിരമാലയ്ക്കും തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ ഉണ്ട്.