രാജ്യത്ത് അവധി ദിനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. സെന്റ് പാട്രിക്സ് ഡേയുടെ ഭാഗമായി ഈ വര്‍ഷം രണ്ട് ദിവസത്തെ ബാങ്ക് അവധി നല്‍കാനാണ് സര്‍ക്കാര്‍ ആലോചന. സെന്റ് ബ്രിഗൈഡ്സ്
ഡേയായ ഫെബ്രുവരി 1 നും സ്ഥിരമായി ബാങ്ക അവധി പ്രഖ്യാപിക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്.
കോവിഡ് മഹാമാരിയില്‍ ജീവന് വെടിഞ്ഞവരേയും കോവിഡ് മുന്നണി പോരാളികളേയും ഈ ദിവസം അനുസ്മരിക്കും. 2023 ഫെബ്രുവരി ഒന്നു മുതലാകും സെന്റ് ബ്രിഗൈഡ്സ്
ഡേ പൊതു അവധിയായി മാറുക. പ്രധാനമന്ത്രിയെ ഉദ്ധരിച്ച് പ്രമുഖ ഐറിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.