അയര്‍ലണ്ടില്‍ വീണ്ടും കോവിഡ് രൂക്ഷമായേക്കാമെന്ന് മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. ഡേവിഡ് നബാരോയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
വീണ്ടും കോവിഡ് രൂക്ഷമായാല്‍ ആശുപത്രികളില്‍ രോഗികളുടെ തിരക്കും ഒപ്പം സമ്മര്‍ദ്ദവും വര്‍ദ്ധിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ കോവിഡ് വ്യാപനമുണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
നിലവില്‍ 412 രോഗികളാണ് അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 36 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ.് നിലവിലെ കോവിഡ് തരംഗം ഉടന്‍ അവസാനിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.
കോവിഡ് വ്യാപനം ഉണ്ടായാലും വാക്‌സിന്‍ ഡോസുകള്‍ കാര്യക്ഷമമായി വിതരണം നടന്നിട്ടുള്ളതിനാല്‍ അത്ര ഗുരുതരാവസ്ഥയിലേയ്ക്ക് പോകില്ലെന്നാണ് കണക്കുകൂട്ടല്‍.