അയര്‍ലണ്ടില്‍ വിദേശയാത്രകളുടെ കാര്യത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസറും ഗവണ്‍മെന്റും രണ്ടു നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ലോകാരോഗ്യ സംഘടനാ മേധാവി ഡേവിഡ് നബാറോ.
കോവിഡിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രയാത്രകള്‍ സംബന്ധിച്ചു തീരുമാനമെടുക്കുമ്പോള്‍ ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഉപദേശം പരിഗണിക്കുകയായിരിക്കും കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ഒന്നിച്ചു ചേര്‍ന്നുള്ള ഒരു തീരുമാനത്തിലെത്തുകയായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ക്ക് മാത്രം യാത്ര അനുവദിച്ചാല്‍ മതിയെന്നായിരുന്നു ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞത്. രാജ്യത്ത് യുവാക്കള്‍ക്ക് വാക്‌സിന്‍ നല്‍കാത്ത സാഹചര്യത്തില്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം നടപ്പിലാക്കാനാവില്ലെന്നും വാക്‌സിനെടുക്കാത്തവര്‍ക്കും നിബന്ധനകളോടെ യാത്ര ചെയ്യാമെന്നുമായിരുന്നു ഗവണ്‍മെന്റ് നിലപാട്.