പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ് ; അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍

അടുമുടി മാറാന്‍ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ് . ഗ്രൂപ്പുകളില്‍ വരുന്ന അനാവശ്യ മെസ്സേജുകള്‍ അഡ്മിന് ഡിലീറ്റ് ചെയ്യാം എന്നതാണ് ഏറ്റവും പ്രധാനം.അംഗങ്ങളുടെ എണ്ണത്തിന്റെ പരിധി ഇപ്പോള്‍ ഉള്ളതില്‍ നിന്ന് ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങള്‍ വരുന്ന ആഴ്ചകളില്‍ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും.

ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങള്‍ എന്നത് 512 ആയി വര്‍ധിപ്പിക്കുന്നത് ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണ്. 256 പേര്‍ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകള്‍ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.

2 ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണ അയയ്ക്കാം. നിലവില്‍ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂര്‍ണമായി അയയ്ക്കാനാവും. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ടെലിഗ്രാം മെസഞ്ചര്‍ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് വാട്‌സാപ്പിലെ ഈ മാറ്റം.

വോയ്‌സ് കോളില്‍ ഒരേസമയം 32 പേരെ വരെ ചേര്‍ക്കാം. ഇപ്പോള്‍ 8 പേരെയാണു ചേര്‍ക്കാവുന്നത്. 32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവിലുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ പുതിയ സംവിധാനങ്ങളെല്ലാം തന്നെ എല്ലാ ഉപഭോക്തക്കളിലേക്കും എത്തും.

Share This News

Related posts

Leave a Comment