ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരിക്കുകയും ആവശ്യപ്പെടുകയും ചെയ്ത പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്. അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് വാട്സപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ മെസേജുകളില്‍ ചെറിയ മാറ്റം വരുത്തേണ്ട സാഹചര്യത്തില്‍ പോലും ആ മെസേജ് ഡിലീറ്റ് ചെയ്ത് പുതിയ മെസേജ് അയക്കുകയാണ് ചെയ്യുന്നത്. ഈ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
മെസേജുകള്‍ അയച്ച് 15 മിനിട്ടിനുള്ളില്‍ മാത്രമെ എഡിറ്റിംഗ് സാധിക്കുകയുള്ളു. എഡിറ്റ് ചെയ്യുന്നതിനായി മെസേജില്‍ അമര്‍ത്തിപ്പിടിക്കുക. അപ്പോള്‍ വരുന്ന മെനുവില്‍ നിന്നും എഡിറ്റ് ഓപ്ഷന് സെലക്ട് ചെയ്യുക. എഡിറ്റ് ചെയ്ത മെസേജുകള്‍ എഡിറ്റഡ് എന്ന ലേബലിലായിരിക്കും കാണുക. എന്നാല്‍ എഡിറ്റ് ഹിസ്റ്ററി കാണാന്‍ സാധിക്കില്ല.
ടെലഗ്രാം , സിഗ്നല്‍ എന്നീ ആപ്പുകള്‍ നേരത്തെ തന്നെ മെസേജുകള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന് നല്‍കിയിരുന്നു.