ജനപ്രിയ മെസ്സേജിംഗ് ആപ്പായ വാട്‌സാപ്പ് തങ്ങളുടെ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തി. യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്കായാണ് പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഐറീഷ് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ ഇടപെടലുകളേയും കൂടി തുടര്‍ന്നാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് സൂചന.
2021 നവംബറില്‍ വാട്‌സപ്പ് നടപ്പിലാക്കിയ പ്രൈവസി പോളിസിയില്‍ ചെറിയ തിരുത്തലുകളും ക്ലാരിഫിക്കേഷനുകളുമാണ് വരുത്തിയിരിക്കുന്നത്. വാട്‌സപ്പിലെ മെസ്സേജുകളും കോളുകളും ആ ചാറ്റിനു പുറത്തുള്ള ആര്‍ക്കും ഒരു കാരണവശാലും ലഭിക്കില്ലെന്നും ഉപഭോക്താക്കളുടെ സ്വകാര്യതയെ ഏറെ മാനിക്കുന്നുവെന്നും വാട്‌സപ്പ് വക്താവ് പറഞ്ഞു.
എന്നാല്‍ പുതിയ പോളിസി വാട്‌സാപ്പിന്റെ ഉപയോഗത്തെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല. ഉപയോക്താക്കള്‍ക്ക് നേരത്തെ ഉപയോഗിച്ചിരുന്ന രീതിയില്‍ തന്നെ വാട്‌സാപ്പ് ഉപയോഗിക്കാം. പ്രൈവസി പോളിസിയിലെ മാറ്റങ്ങള്‍ക്കായി ഉപഭോക്താക്കള്‍ പുതിയ എഗ്രിമെന്റ് അക്‌സപ്റ്റ് ചെയ്യേണ്ട ആവശ്യം ഇല്ല.
ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം വാട്‌സാപ്പില്‍ നിന്ന് 225 മില്ല്യണ്‍ ഫൈന്‍ ഈടാക്കിയിരുന്നു. പ്രൈവസിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കണമെന്ന നിര്‍ദ്ദേശവും അന്ന് കമ്മീഷന്‍ വാട്‌സപ്പിന് നല്‍കിയിരുന്നു.