അയര്‍ലണ്ടിലെ ഉഷ്ണ തരംഗത്തിന്റെ സാഹചര്യത്തില്‍ ജലം ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. വാട്ടര്‍ യൂട്ടിലിറ്റി കമ്പനിയായ ഐറിഷ് വാട്ടറിന്റേതാണ് മുന്നറിയിപ്പ്. വെള്ളം പാഴാക്കരുതെന്നും അത് സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും കമ്പനി ഓര്‍മ്മിപ്പിച്ചു.
ജലസ്രോതസ്സുകള്‍ കുറയുകയും ഒപ്പം ഉപയോഗം കൂടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിനാലാണ് ഇടപെടല്‍ നടത്തുന്നതെന്നും സാമൂഹ്യ പ്രതിബന്ധതയോടെയുള്ള പ്രതികരണം ഇക്കാര്യത്തില്‍ ജനങ്ങളില്‍ നിന്നുണ്ടാകണമെന്നും കമ്പനി ഓപ്പോറേഷന്‍സ് മേധാവി ടോം കുഡി പറഞ്ഞു.
ഷവര്‍ ടൈം കുറയ്ക്കുക. ഫ്‌ളെഷ് ചെയ്യാന്‍ ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക. അനാവശ്യമായി ടാപ്പുകള്‍ തുറന്നിടാതിരിക്കുക ഡിഷ് വാഷറുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവ ഫുഡ് ലോഡില്‍ മാത്രം ഉപയോഗിക്കുക പ്ലംമ്പിംഗ് സംവിധാനത്തിലെവിടെയെങ്കിലും ചോര്‍ച്ചകളുണ്ടെങ്കില്‍ പരിഹരിക്കുക എന്നിവയാണ് കമ്പനി നല്‍കിയിരിക്കുന്ന പ്രധാന ഉപദേശങ്ങള്‍.