അയര്‍ലണ്ടില്‍ വില്‍ക്കുന്ന മദ്യക്കുപ്പികളിലെ ലേബലുകളില്‍ ഇനി കൂടുതല്‍ വിവരങ്ങള്‍ അറിയാം. പ്രധാനമായും കുപ്പിക്കുളിലെ മദ്യത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയും ഒപ്പം ആല്‍ക്കഹോള്‍ കണ്ടന്റിന്റെ അളവും കുപ്പിയില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം
ഇത് സംബന്ധിച്ച നിയമത്തില്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി ഒപ്പുവെച്ചു. മദ്യം ഉപയോഗിക്കുന്നത് കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും ഒപ്പം മദ്യത്തിന്റെ ഉപയോഗം മൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളും ക്യാന്‍സര്‍ സാധ്യതകളും കരളിനുണ്ടാകുന്ന പ്രശ്നങ്ങളും ലേബലില്‍ വിശദമാക്കണമെന്നും നിയമത്തില്‍ പറയുന്നു.
ഈ നിയമം മദ്യം ഉപയോഗിക്കുന്നവര്‍ക്ക് മദ്യം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവത്കൃതരാകാന് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.