സ്വന്തം വാഹനം ഉപേക്ഷിച്ച് നടക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം ഡബ്ലിന്‍ സിറ്റിയില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സൈക്ലിംഗില്‍ താത്പര്യമുള്ളവരുടേയും ഒപ്പം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നവരുടേയും എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്നാണ് കണക്കുകള്‍.
നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം പുറത്തായത്. ഇതിനായി നടത്തിയ പഠനത്തില്‍ ആയിരത്തിലധികം ആളുകളില്‍ നിന്നുമാണ് പ്രതികരണം തേടിയത്. ഇവരില്‍ 65 ശതമാനം ആളുകളും നടക്കാനോ സൈക്കിളില്‍ പോകാനോ ഇഷ്ടപ്പെടുന്നവരാണ്. ഇതിനായുള്ള അനുബന്ധ സൗകര്യങ്ങള്‍ക്കായി ഇവര്‍ പണം മുടക്കാനും തയ്യാറാണ്.
ഇവരില്‍ ഭൂരിഭാഗത്തിന്റേയും മുന്നിലുള്ള മുന്നാമത്തെ ഓപ്ഷന്‍ പൊതുഗതാഗത സംവിദാനം ഉപയോഗിക്കുക എന്നതാണ്. 35 ശതമാനം ആളുകളാണ് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നത്. നടപ്പും സൈക്ലിങ്ങും സാമ്പത്തീകമായും ആരോഗ്യപരമായും ഗുണം ചെയ്യുമെന്നാണ് ഭൂരിഭാഗത്തിന്റേയും അഭിപ്രായം.