കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ സംരംഭങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു വേജ് സബ്‌സിഡി സ്‌കീം. കോവിഡില്‍ കുറവ് വരുകയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ചെയ്തതോടെ ഈ സ്‌കീം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ തീരുമാനം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ് അടുത്ത രണ്ട് മാസത്തേയ്ക്ക് കൂടി വേജ് സബ്‌സിഡി സ്‌കീം ഇതേ രീതിയില്‍ തുടരും.
2022 ഏപ്രില്‍ 30 വരെയാണ് സ്‌കീം ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ധനകാര്യമന്ത്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ കാലഘട്ടത്തില്‍ ബിസിനസ്സുകള്‍ക്ക് കൈത്താങ്ങേകാന്‍ പറ്റുന്ന ഏറ്റവും മികച്ച പദ്ധതിയാണ് ഇതെന്നും മന്ത്രി പറഞ്ഞു. ബിസിനസ്സുകള്‍ക്കുള്ള ധനസഹായം നല്‍കുന്നത് ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ നടപടിയെ വിവിധ വാണിജ്യ-വ്യവസായ അസോസിയേഷനുകള്‍ സ്വാഗതം ചെയ്തു.