വോഡാഫോണിന് 13000 യൂറോ പിഴയിട്ടു കമ്മീഷന്‍ ഓഫ് കമ്യൂണിക്കേഷന്‍ റെഗുലഷന്റെയാണ് നടപടി. ലാന്‍ഡ്‌ലൈന്‍ നമ്പറുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിലും ഒപ്പം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിലും കാലതാമസം വരുത്തിയതിനാണ് പിഴയിട്ടിരിക്കുന്നത്.
2020 ലേയും 2021 ആദ്യ മാസങ്ങളിലേയും ഉപഭോക്തൃ പരാതികള്‍ പരിഗണിച്ചാണ് തീരുമാനം. കമ്മീഷന്‍ ഓഫ് കമ്യൂണിക്കേഷന്‍ റഗുലേഷന്റെ ചെലവ് ഇനത്തിലേയ്ക്ക് 20000 യൂറോയും വോഡഫോണ്‍ അടയ്ക്കണം. വോഡാഫോണിലേയ്ക്ക് തങ്ങളുടെ നിലവിലെ നമ്പറുകള്‍ മാറാതെ ലാന്‍ഡ് ഫോണുകള്‍ മാറാന്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് കാലതാമസം വരുത്തിയത്.
മാത്രമല്ല മൊബൈല്‍ ഫോണുകള്‍ മറ്റ് സേവന ദാതാക്കളിലേയ്ക്ക് മാറാന്‍ അപേക്ഷ നല്‍കിയവര്‍ക്കും അതിനായി നിലവിലെ സിം കാര്‍ഡ് അണ്‍ ലോക്ക് ചെയ്യാനുള്ള പാസ് വേഡ് നല്‍കാന്‍ കമ്പനി കാലതാമസം വരുത്തിയതായും പരാതി ഉണ്ട്.