രാജ്യത്ത് പുകയില നിര്‍ണ്ണായക നിയമ നിര്‍മ്മാണത്തിനൊരുങ്ങി സര്‍ക്കാര്‍. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ടുബാക്കോ അല്ലെങ്കില്‍ നിക്കോട്ടിന് ഹീലിംഗ് ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള ഇവന്റുകളിലും ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനമുണ്ട്.
ചില്ലറ വില്‍പ്പനശാലകളില്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും ലൈസന്‍സിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും. സ്കൂളുകളുടേയും പൊതുഗതാഗത സംവിധാനങ്ങളുടേയും പരിസരത്തി പുകയില ഉത്പ്പന്നങ്ങളുടെ പരസ്യം നല്‍കുന്നതിനും വിലക്കുണ്ട്.
ഒരു വര്‍ഷം 4500 ഓളം ആളുകളാണ് പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം മൂലം മരണപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളിലും ഇ- സിഗരറ്റ് അടക്കമുള്ള ഉത്പ്പന്നങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്ക്കുന്നതില് വിലക്കുണ്ട്.
VAPING PRODUCTS BAN UNDER 18