രാജ്യത്ത് ആദ്യ ഡോസ് വാക്‌സിന്‍ എടുത്തശേഷം രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് ഉടന്‍ രണ്ടാം ഡോസും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അട്രാസെനക്കാ വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കാണ് ഇപ്പോള്‍ രണ്ടാം ഡോസിനായുള്ള സമയം ആയിരിക്കുന്നത്.
ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 4,50,000 ആളുകളാണ് ഇപ്പോള്‍ രണ്ടാം ഡോസിനായി അര്‍ഹരായിക്കുന്നത്. ഇവര്‍ക്ക് പരമാവധി അടുത്ത അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
അസ്ട്രാസെനക്ക വാക്‌സിന്‍ രണ്ടാം ഡോസിനായുള്ള കുറഞ്ഞ സമയപരിധി പന്ത്രണ്ട് ആഴ്ചയില്‍ നിന്നും എട്ട് ആഴിചയിലേയ്ക്ക് കുറച്ച സാഹചര്യത്തിലാണ് ഇത്രയധികം ആളുകള്‍ക്ക് രണ്ടാം ഡോസ് ഉടനെ നല്‍കേണ്ടതായി വരുന്നത്. ജൂലൈ 19 ന് ആരംഭിക്കുന്ന ആഴ്ചയില്‍ ഇത്രയും പേര്‍ക്ക് രണ്ടാം ഡോസ് കൊടുത്തു തീര്‍ക്കുവാനുള്ള പദ്ധതിയാണ് ഇപ്പോള്‍ ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് തയ്യാറാക്കിയിരിക്കുന്നത്.
അറുപത് വയസ്സിന് മുകളിലുള്ള ആളുകളാണ് ഇപ്പോള്‍ രണ്ടാം ഡോസിനായി കാത്തിരിക്കുന്നവരിലധികവും. പ്രായം കുറഞ്ഞ ആളുകള്‍ക്ക് ആദ്യ ഡോസ് നല്‍കുന്നതിലും ആവശ്യം ഇവര്‍ക്ക് രണ്ടാം ഡോസ് നല്‍കി ഇവരെ സുരക്ഷിതരാക്കുക എന്നതാണെന്ന് വിവിധ കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഒന്നാം ഡോസ് വിതരണം ഇപ്പോള്‍ നടക്കുന്ന രീതിയില്‍ തന്നെ തുടര്‍ന്നുകൊണ്ട് അര്‍ഹരായവര്‍ക്ക് രണ്ടാം ഡോസും നല്‍കാനാണ് ആരോഗ്യവകുപ്പിന്റെ പദ്ധതി. ഇതിനായി വലിയ അളവില്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.