കോവിഡ് ഡെല്‍റ്റാ തരംഗത്തെ നേരിടുന്നതിനായി രാജ്യത്ത് കോവിഡ് വാക്സിനേഷന് അതിവേഗം പുരോഗമിക്കുന്നു. 16 വയസ്സുകാര്‍ക്കും 17 വയസ്സുകാര്‍ക്കും ഇന്നു മുതല്‍ കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് രാജ്യത്തെ എല്ലാ പ്രായപരിധിയിലുള്ള ആളുകള്‍ക്കും എത്രയും വേഗം വാക്സിന് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു.
ഈ പ്രയപരിധിയിലുള്ള നിരവധി ആളുകള്‍ വിദേശത്തേയ്ക്കും മറ്റും പോകുന്നതിനായി ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാക്സിനേഷന് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നല്കാന് സാധിക്കുമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. കോവിഡ് ഡെല്‍റ്റാ വകഭേദം വളരെ അപകടകരമാണെന്നും രോഗം ഭേദമായാലും ശാരീരിക ബുദ്ധിമുട്ടുകള്‍ ഒരു പക്ഷെ അവശേഷിച്ചേക്കാമെന്നും അതിനാല്‍ എല്ലാ ആളുകളും വാക്സിന് സ്വീകരിച്ച് പ്രതിരോധ ശക്തി നേടണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.