ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഏത് സമയത്തും വാക്സിന് സ്വീകരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലെ ആശങ്ക മാറുന്നു. ഗര്‍ഭിണികള്‍ക്ക് ഏത് സമയത്തും വാക്സിന് സ്വീകരിക്കാന്‍ സാധിക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. വാക്സിന് നല്‍കുന്നതിന് മുമ്പ് വാക്സിന് സംബന്ധിച്ചും വാക്സിന് സ്വീകരിക്കുന്ന ആളുമായും സംസാരിക്കണം.
നേരത്തെ രാജ്യത്തുള്ള നിര്‍ദ്ദേശം ഗര്‍ഭിണികള്‍ 14 ആഴ്ചയ്ക്കും 36 ആഴ്ചയ്ക്കും ഇടയില്‍ മാത്രമേ വാക്സിന് സ്വീകരിക്കാവൂ എന്നായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഏറ്റവും എളുപ്പ മാര്‍ഗ്ഗം വാക്സിന് സ്വീകരിക്കുക എന്നുള്ളതാണെന്നും ഗര്‍ഭിണികള്‍ക്ക് ഏത് സമയത്തും വാക്സിന് സ്വീകരിക്കാം എന്ന കാര്യം താന്‍ വളരെ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നതെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു.