നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അഞ്ച് വയസ്സുമുതല്‍ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാം. ജോയിന്റ് കമ്മിറ്റി ഓഫ് വാക്‌സിനേഷന്‍ ആന്‍ഡ് ഇമ്മ്യൂണൈസേഷന്റെ നിര്‍ദ്ദേശാനുസരണമാണ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ മറ്റ് രോഗങ്ങളുളള കുട്ടികള്‍ക്കും കോവിഡ് വന്നാല്‍ കൂടുതല്‍ അപകട സാധ്യതയുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ അഞ്ച് വയസ്സിനും 11 വയസ്സിനും ഇടയിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഫൈസര്‍ വാക്‌സിനാണ് ഇവര്‍ക്കു നല്‍കുക. പത്ത് മൈക്രോഗ്രാമിന്റെ രണ്ട് ഡോസുകളാവും നല്‍കുക. രണ്ട് ഡോസുകള്‍ക്കുമിടയില്‍ 12 ആഴ്ചത്തെ ഇടവേളയാണ് നിശ്ചയിച്ചിരിക്കുന്നത്.