രാജ്യത്ത് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കും

രാജ്യത്ത് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വിന്റര്‍ സീസണോടെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനുള്ള ശ്രമമാണ് നടക്കുന്ന്. വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കായിരിക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുക. കോവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തി നല്‍കുന്നതാവും ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍.

ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 60 വയസ്സിന് മുകളിലുളളവര്‍ക്കായിരിക്കും ആദ്യം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുക. മറ്റെന്തെങ്കിലും രോഗങ്ങളുള്ളവര്‍ക്കും ആദ്യ ഘട്ടത്തില്‍ നല്‍കുന്നത് പരിഗണിക്കും. ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിച്ച അതേ വാക്‌സിന്‍ തന്നെയാണോ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് അല്ലെങ്കില്‍ മറ്റു വാക്‌സിനുകളും നല്‍കാമോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

രാജ്യത്ത് ഏറ്റവും വ്യാപന സാധ്യതയുള്ള വിന്റര്‍ സീസണില്‍ ജനത്തെ കോവിഡില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബൂസ്റ്റര്‍ ഡോസുകളെക്കുറിച്ച് ആലോചിക്കുന്നതെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഉന്നത തലങ്ങളിലാണ് ഇക്കാര്യങ്ങളിലുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ ഏറ്റവും അപകടകാരിയായി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മുമ്പ് സ്ഥിരീകരിച്ച ഡെല്‍റ്റ ഇതിനു ശേഷം ബ്രിട്ടനിലും സ്ഥിരീകരിച്ചിരുന്നു. ഡെല്‍റ്റ വകഭേദത്തിന്റെ രൂക്ഷമായ വ്യാപന സാധ്യതയാണ് ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് ചിന്തിക്കാന്‍ സര്‍ക്കാരിനെ ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

Share This News

Related posts

Leave a Comment