വാക്‌സിനേഷന്റെ പേരിലും തട്ടിപ്പ്; ജാഗ്രത പാലിക്കുക

രാജ്യത്ത് വാക്‌സിനേഷന്റെ പേരില്‍ തട്ടിപ്പു സംഘങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ വേണ്ടി എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടുന്നത്. വാക്‌സിന്‍ ബുക്ക് ചെയ്തു ആരോഗ്യവകുപ്പില്‍ നിന്നാണെന്നു പറഞ്ഞാണ് വ്യാജ സന്ദേശങ്ങള്‍ വരുന്നത്.

വാക്‌സിന്‍ ബുക്കിംഗിനായി ഈ സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. വാക്‌സിനേഷന്‍ ബുക്കിംഗ് പൂര്‍ത്തീകരിക്കാനായി ബാങ്ക് വിവരങ്ങള്‍. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ ചോദിക്കും . ഈ വിവരങ്ങള്‍ നല്‍കുന്നവരുടെ പണം തട്ടിയെടുക്കും. വാക്‌സിനേഷന്‍ ബുക്കിംഗിനായി ആരോഗ്യ വകുപ്പ് പൊതു ജനങ്ങളില്‍ നിന്നും യാതൊരു ഫീസും ഈടാക്കുന്നില്ലെന്നും ആരും വഞ്ചിതരാകരുതെന്നും ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കി.

ഇങ്ങനെ ഏതെങ്കിലും വിധത്തില്‍ സംശയകരമായ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ 1800 700 700 എന്ന നമ്പരില്‍ പരാതി പെടണമെന്നും വാക്‌സിന്‍ ബുക്കിംഗിനായി എച്ച്എസ്ഇ വെബ്‌സൈറ്റ് മാത്രമെ ഉപയോഗിക്കാവു എന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Share This News

Related posts

Leave a Comment