വാക്സിനേഷന് വളരെ വേഗത്തില്‍ എല്ലാവരിലേയ്ക്കും എത്തിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയകരമായി മുന്നോട്ടു പോകുന്നതായി ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് സിഇഒ പോള്‍ റീഡ് പറഞ്ഞു. 12-15 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷന് ആരംഭിച്ചത് മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇതുവരെ 1,24,000 പേര് രജിസ്ട്രേഷന് നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇതില്‍ 72000 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കാന് നല്കാന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
വാക്സിനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടനടി രജിസ്റ്റര്‍ ചെയ്യണമെന്നും സമൂഹം പഴയ രീതിയില്‍ സമഗ്രമായി തുറന്നു പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് ഒരേയൊരു വഴി എല്ലാവരും വാക്സിന് സ്വീകരിച്ചിരിക്കണം എന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടള്ളവരെ ഉദ്ദേശിച്ചാണ് വാക്ക്-ഇന്‍- വാക്സിന് സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നതെന്നും ഇതും പരാമാവധി പ്രയോജന പ്പെടുത്തണമെന്നും പോള്‍ റീഡ് പറഞ്ഞു.