അയര്‍ലണ്ട് യാത്രക്കാര്‍ ശ്രദ്ധിക്കുക ;വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധനകളില്‍ മാറ്റം

അയര്‍ലണ്ടിലേയ്ക്കുള്ള യാത്രാ നിബന്ധനകളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. പ്രൈമറി വാക്‌സിനഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സമയപരിധിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ പ്രൈമറി വാക്‌സിനേഷനിലെ അവസാന ഡോസ് സ്വീകരിച്ചിട്ട് 270 ദിവസങ്ങള്‍ കഴിഞ്ഞാല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ല.

എന്നാല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ക്ക് നിലവില്‍ സമയപരിധി തീരുമാനിച്ചിട്ടില്ല. വാക്‌സിന്‍ സ്വീകരിച്ച ശേഷം 14 ദിവസം കഴിഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് അംഗീകാരം നല്‍കുക. ഈ നിബന്ധനകള്‍ പ്രകാരം വാക്‌സിന്‍ സ്വീകരിച്ചതിന്റേയോ കോവിഡ് മുക്തരായതിന്റെയോ രേഖകള്‍ കൈവശമില്ലെങ്കില്‍ നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

Share This News

Related posts

Leave a Comment