ജൂലൈ മാസത്തോടെ 70% ആളുകള്‍ക്കും വാക്‌സിന്‍

രാജ്യത്ത് വാക്‌സിനേഷന്‍ വളരെ വിജയകരമായി മുന്നോട്ട് പോവുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജൂലൈ അവസാനത്തോടെ മുതിര്‍ന്നവരില്‍ 70 % ആളുകള്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യത്തിനായുള്ള ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ വാക്‌സിന്‍ ലഭ്യതകൂടി പരിഗണിച്ചുള്ള ഒരു ലക്ഷ്യമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുമ്പ് ഈ മാസം തന്നെ 82 % ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ലഭ്യതയില്‍ കുറവ് വന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്‌

സമയപരിധി വെച്ചുകൊണ്ടുള്ള വാക്‌സിനേഷന്‍ സര്‍ക്കാര്‍ ഒരു വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 30-39 പ്രായപരിധിയിലുള്ളവര്‍ക്ക് അടുത്ത ആഴ്ചമുതല്‍ വാക്‌സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഇതോടെ യുവജനങ്ങള്‍ വാക്‌സിനെടുക്കാന്‍ യാതൊരുമടിയും കൂടാതെ മുന്നോട്ട് വരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Share This News

Related posts

Leave a Comment