നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്കും വാക്‌സിന്‍ രജിസ്‌ട്രേഷന്‍

അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ വിജയകരമായി പുരോഗമിക്കുന്നു. ഏറ്റവും പ്രായം കൂടിയവര്‍ മുതല്‍ താഴേയ്ക്ക് എന്ന രീതിയിലുളള വാക്‌സിനേഷന്‍ നയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് ഇനി 40 വയസ്സില്‍ താഴെയുള്ളവര്‍ക്കും രജിസറ്റര്‍ ചെയ്യാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷന്‍ ബുക്ക് ചെയ്യുന്ന പോര്‍ട്ടലില്‍ ഞായറാഴ്ചമുതല്‍ ഇതിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ആരോഗ്യ മന്ത്രിയാണ് സ്ഥിരീകരിച്ചത്.

30 വയസ്സിനും 39 വയസ്സിനും ഇടയിലുള്ള ഏകദേശം 7,10,000 ആളുകളാണ് വാക്‌സിന്‍ സ്വീകരിക്കാനുള്ളതെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. അടുത്തമാസം വാകിസിനേഷന്റെ വേഗത കുറയാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്. ഇതിനാല്‍ തന്നെ രജിസറ്റര്‍ ചെയ്യുന്നവര്‍ തങ്ങളുടെ അവസരത്തിനായി കാത്തിരിക്കേണ്ടിവരും. എന്നാല്‍ വാക്‌സിനേഷന്‍ വേഗത്തില്‍ തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നത്.

ആദ്യ ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസിനുള്ള സമയമായവര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതിനാലാണ് താമസമുണ്ടാകാന്‍ സാധ്യതയുള്ളത്. ജൂലൈ മാസത്തില്‍ ഒരാഴ്ചയില്‍ രണ്ട് ലക്ഷം വാക്‌സിനുകള്‍ സപ്ലെ ചെയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ .

ഇതിനിടയില്‍ കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധിക്കാത്തവരാണ് വാക്‌സിനേഷനോട് കൂടുതല്‍ വിമുഖത കാട്ടുന്നതെന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനാല്‍ ഇങ്ങനെയുള്ളവരില്‍ വാക്‌സിനേഷനെക്കുറിച്ച് കൂടുതല്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

Share This News

Related posts

Leave a Comment