ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കരസ്ഥമാക്കാന്‍ സുവര്‍ണ്ണാവസരം. ലുവാസാണ് പുതുതായി ഡ്രൈവര്‍മാരെ വിളിച്ചിരിക്കുന്നത്. ട്രാന്‍സ്ദേവ് ഡ്ബ്ലിന്‍ ലൈറ്റ് റെയില്‍ ലിമിറ്റഡിന്റെ ഒപ്പറേറ്റിംഗ് കമ്പനിയാണ് ലുവാസ്. ഡബ്ലിനിലേയ്ക്കാണ് ഡ്രൈവര്‍മാരെ നിയമിക്കുന്നത്.
അപേക്ഷ നല്കി തെരഞ്ഞെടുക്കപ്പെടുന്നവര്‍ 2022 ജനുവരിയില്‍ ജോലിയില്‍ പ്രവേശിക്കേണ്ടി വരും. 31,909 യൂറോ മുതല്‍ 49,972 വരെയാണ് ശമ്പളം. ഗ്രൂപ്പ് പെന്ഷന്, ലൈഫ് അഷ്വറന്‍സ്, ഡിസബിലിറ്റി സ്കീം
എന്നീ ആനുകൂല്ല്യങ്ങള്‍ക്ക് പുറമെ 6.5 ശതമാനം വാര്‍ഷിക ബോണസും ലഭിക്കും.
തിങ്കള്‍ മുതല്‍ ഞായര്‍ വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. ആഴചയില്‍ 39 മണിക്കൂറാണ് ജോലി സമയം. എല്ലാ ദിവസവും രാവിലെ നാല് മണിക്കാണ് ആദ്യ ഷിഫ്റ്റ് ആരംഭിക്കുന്നത്. അവസാന ഷിഫ്റ്റ് വെളുപ്പിനെ രണ്ട് മണിക്ക് അവസാനിക്കുകയും ചെയ്യും. താത്പര്യമുള്ളമുള്ളവര്‍ വിശദമായ ബയോഡേറ്റ recruitment@transdev.ie എന്ന മെയില്‍ ഐഡിയിലേയ്ക്ക് അയക്കേണ്ടതാണ്.