പ്രമുഖ ഫയര്‍ പ്രൊട്ടക്ഷന്‍ കമ്പനിയായ WRITECH ലേയ്ക്ക ഇപ്പോള്‍ അപേക്ഷിക്കാം. നിലവില്‍ 50 ഒഴിവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റ്മീത്ത്(Weastmeath) കൗണ്ടിയിലെ മുള്ളിന്‍ഗാറില്‍ (Mullingar) പുതുതായി ആരംഭിച്ചിരിക്കുന്ന ഡിസൈന്‍ ആന്‍ഡ് ഇന്നവേഷന്‍ സെന്ററിലാണ് ഒഴിവുകള്‍ ഉള്ളത്.
രണ്ട് മില്ല്യണ്‍ യൂറോയാണ് ഈ സെന്ററില്‍ കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്നോണമാണ് 50 ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനറല്‍ ഓപ്പറേറ്റീവ് ഫാബ്രിക്കേഷന്‍, ഫിനാന്‍ഷ്യല്‍ അക്കൗണ്ടന്റ് , എച്ച് ആര്‍ കോ ഓര്‍ഡിനേറ്റര്‍ എന്നീ ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മറ്റ് ഒഴിവുകളിലേയ്ക്കും ഉടന്‍ തന്നെ അപേക്ഷിക്കാന്‍ സാധിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.writechltd.com/our-team/