മൊനാഗാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോം കെയര്‍ സ്ഥാപനമായ ഐറിഷ് ഹോം കെയര്‍ കമ്പനി പുതുതായി ജോലിക്കാരെ നിയമിക്കുന്നു. 750 ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ നിയമനം നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കെയറര്‍, മാനേജേഴ്സ്, നഴ്സ് , അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫ് എന്നീ തസ്തികകളിലേയ്ക്കാണ് നിയമനങ്ങള്‍ നടത്തുന്നത്. നിലവില്‍ കമ്പിനിയില്‍ 750 സ്റ്റാഫുകള്‍ ജോലി ചെയ്യുന്നുണ്ട്. തങ്ങളുടെ ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
സേവനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇത്രത്തോളം പുതിയ നിയമനങ്ങള്‍ നടത്തുന്നത്. ഇതില്‍ 700 ഒഴിവുകള്‍ കെയറര്‍ തസ്ത്കകളിലേയ്ക്കുള്ളതാണ്. ഇത് പാര്‍ട്ട് ടൈം ജോലികളായിരിക്കും. എന്നാല്‍ 50 ഒഴിവുകള്‍ മാനേജേഴ്സ്, നഴ്സ് , അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫ് എന്നീ തസ്തികകളിലേയ്ക്കായിരിക്കും ഇത് മുഴുവന്‍ സമയ ജോലി ആയിരിക്കും. അടുത്ത 18 മാസത്തിനുള്ളിലായിരിക്കും ഇത്രയധികം ഒഴിവുകള്‍ നികത്തുക.
ഡബ്ലിനിലും പുതിയ സെന്റര്‍ ആരംഭിക്കാന്‍ ഐറിഷ് ഹോം കെയര്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ നിലവിലെ ഒഴിവുകള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്കാണ്. സഹായം ആവശ്യമുള്ള ആളുകള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കുകയെന്നതാണ് കമ്പനി വിപൂലീകരണത്തിന്റെ ഭാഗമായി തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കമ്പനി സിഇഒ ജോണ്‍ ഫ്ളോറന്‍സ് പറഞ്ഞു.
രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചശേഷം കമ്പനികളുടെ ഭാഗത്തു നിന്നുമുള്ള ഇത്തരം നീക്കങ്ങള്‍ തൊഴില്‍മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കും. ഇതിനാല്‍ തന്നെ ഇത്രയധികെ ഒഴിവുകള്‍ പ്രഖ്യാപിച്ച കമ്പനി നടപടിയെ സര്‍ക്കാര്‍ തന്നെ സ്വാഗതം ചെയ്തു കഴിഞ്ഞു.