റിക്രൂട്ട്‌മെന്റിനൊരുങ്ങി ഗ്ലോഫോക്‌സ് കമ്പനി. അയര്‍ലണ്ടിലെ പ്രമുഖ ഫിറ്റ്‌നസ് മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ കമ്പനിയാണ് ഗ്ലോഫോക്‌സ്. ഈ വര്‍ഷം തന്നെ ഏകദേശം 150 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് കമ്പനിയുടെ പദ്ധതി. ഇതില്‍ 60 ഓളം ഒഴിവുകള്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിലായിരിക്കും.
2017 ലാണ് ഗ്ലോഫോക്‌സ് സ്ഥാപിക്കപ്പെട്ടത്. ഫിറ്റ്‌നെസ് സ്റ്റുഡിയോ ഓപ്പറേറ്റര്‍മാര്‍ക്കും ഫ്രാഞ്ചൈസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സോഫ്ട്‌വെയറുകളാണ് സ്ഥാപനം വികസിപ്പിക്കുന്നത്. നിലവില്‍ 200 ഓളം പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്.
ആഗോള തലത്തിലേയ്ക്ക് കമ്പനിയെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനങ്ങള്‍. ഗള്‍ഫ് മേഖലയില്‍ ഉടന്‍ തന്നെ കമ്പനി സാന്നിധ്യമറിയിക്കും. നിയമനത്തിനുള്ള യോഗ്യതകളും നടപടികളും സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ഉടന്‍ ലഭ്യമാകും.