അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരങ്ങളൊരുക്കി കണക്ടഡ് ഹെല്‍ത്ത്. അഞ്ഞൂറോളം പേരെയാണ് കമ്പനി പുതുതായി നിയമിക്കാനൊരുങ്ങുന്നത്. കെയര്‍ അസിസ്റ്റന്റുമാരുടേതാണ് കൂടുതല്‍ ഒഴിവുകളും. കമ്മ്യൂണിറ്റി ഹോം കെയര്‍, നഴ്‌സിംഗ് ഹോമുകള്‍ എന്നിവിടങ്ങളിലാണ് അവസരങ്ങളധികവും.
മാനേജ്‌മെന്റ് , അഡ്മിനിസ്‌ട്രേഷന്‍ തസ്തികകളിലും ഒഴിവുകളുണ്ട്. അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ തന്നെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഡബ്‌ളിനില്‍ കമ്പനി പുതിയ ഓഫീസും തുടങ്ങിയിട്ടുണ്ട്.