അയര്‍ലണ്ടില്‍ അനുദിന ജീവിതവുമായി ബന്ധപ്പെട്ട വിവിധ ചാര്‍ജ്ജുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ജീവിത ചെലവ് ഏറുന്നു. സാധാരണക്കാരുടേയും ഇടത്തരക്കാരുടേയും കുടംബ ബഡ്ജറ്റുകള്‍ താളം തെറ്റുന്ന രീതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതിനാല്‍ തന്നെ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.
വിഷയത്തില്‍ ഉടന്‍ സര്‍ക്കാര്‍ ഉടപെട്ടേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിനായി പ്രത്യേക ബഡ്ജറ്റ് ഉണ്ടാവില്ലെന്ന പ്രധാനമന്ത്രി അറിയിച്ചെങ്കിലും ഈ ആഴ്ച അവസാനത്തോടെ ഇന്ധനം ,വൈദ്യുതി, എന്നിവയുടെ
വിലകള്‍ കുറയ്ക്കുന്നതിനാവശ്യമായ ചില നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.
ഇപ്പോഴത്തെ പണപ്പെരുപ്പം ഷോര്‍ട്ട് ടേമില്‍ അവസാനിക്കില്ലെന്നും ഒരു മീഡിയം ടേം പ്രതിഭാസമാണെന്നും ഇതിനാല്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യം നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിലയക്കയറ്റത്തില്‍ ഏറ്റവും ബുദ്ധിമുട്ടുന്നവര്‍ക്ക് ഉടന്‍ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി.