അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്തേക്കുമെന്ന് സൂചന. അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അയര്‍ലണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയിലെ അംഗങ്ങളില്‍ 70 ശതമാനവും അടുത്ത 12 മാസത്തിനുള്ളില്‍ അയര്‍ലണ്ടില്‍ നിന്നും കൂടുതല്‍ റിക്രൂട്ട്മെന്റുകള്‍ നടത്തുമെന്നാണ് പ്രതികരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും മെറ്റയും ഗൂഗിളുമടക്കമുള്ള കമ്പനികള്‍ തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തീരുമാനം ഏറെ ആശ്വാസകരമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അമേരിക്കന്‍ കമ്പനികളില്‍ അയര്‍ലണ്ടില്‍ വര്‍ക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധവാണ് ഉണ്ടായിരിക്കുന്നത്.
2019 ല്‍ 160,000 ആളുകളാണ് അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് 210,000 ആണ്. അയര്‍ലണ്ടില്‍ നിക്ഷേപാനുകൂല സാഹചര്യമാണ് ഉള്ളതെന്നും അമേരിക്കന്‍ കമ്പനികള്‍ വിലയിരുത്തുന്നു.