കോവിഡ് മഹാമരിയേയും അതിനുശേഷം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയേയും അയര്‍ലണ്ട് അതിവേഗം അതീജീവിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറയുന്നതായാണ് കണക്കുകള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 21 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ് 4.2 ശതമാനമായിരുന്നു മെയ്മാസത്തിലെ കണക്കെങ്കില്‍ 4.3 ശതമാനമാണ് ജൂണിലെ തൊഴിലില്ലായ്മ നിരക്ക്.
ജൂണ്‍ മാസത്തില്‍ 113900 തൊഴില്‍ രഹിതര്‍ ഉണ്ടായിരുന്നെങ്കില്‍ ജൂലൈ മാസത്തില്‍ 113000 പേരാണ് തൊഴില്‍രഹിതര്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 36000 പേരുടെ കുറവാണ് ഈ കണക്കുകളില്‍ ഉള്ളത്.
അടുത്തവര്‍ഷത്തത്തോടെ തൊഴില്‍ രഹിതരുടെ എണ്ണം ഇനിയും കുറയുമെന്നാണ് സാമ്പത്തീക വിദഗ്ദരുടെ പ്രതീക്ഷ. ഇത് രാജ്യത്ത് സാമ്പത്തീക വളര്‍ച്ചക്ക് കരുത്താവുമെന്നും ഇവര്‍ പറയുന്നു.