രാജ്യത്തെ പ്രൈമറി സ്കൂളുകളില്‍ അധ്യാപക ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഹാജാരാകാത്ത അധ്യാപകര്‍ക്ക് പകരം നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ ലഭിക്കാത്തതിനാല്‍ പല സ്ഥലങ്ങളിലും കുട്ടികളെ വീടുകളിലേയ്ക്ക് തിരിച്ചയക്കേണ്ട അവസ്ഥായാണ് ഉണ്ടാകുന്നത്. ഐറിഷ് പ്രൈമറി സ്കൂള്‍ പ്രിന്‍സിപ്പാള്‍മാരുടെ സംഘടനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ അവധിയെടുക്കുന്ന അധ്യാപകര്‍ക്ക് പകരം നിശ്ചിതയോഗ്യതയില്ലാത്തവരേയോ അല്ലെങ്കില്‍ സ്പെഷ്യല്‍ എജ്യൂക്കേഷന്‍ ടീച്ചേഴ്സിനെയോ കുട്ടികളെ പഠിപ്പിക്കുന്നതിന് നിയോഗിക്കാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥായാണുള്ളത്. ഈയൊരു പ്രശ്നം കഴിഞ്ഞ വര്‍ഷങ്ങളിലും ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കോവിഡിനെ തുടര്‍ന്ന് അവധിയെടുക്കുന്ന അധ്യാപകരുടെ എണ്ണം വര്‍ദ്ധിച്ചതാണ് സ്ഥിതി രൂക്ഷമാകാന്‍ കാരണമെന്നും പറയുന്നു.
ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ നേരിട്ട് ഇടപെട്ട് കൂടുതല്‍ സബ്സ്റ്റിറ്റിയൂട്ട് ടീച്ചേഴ്സിനെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് സ്കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍മാരുടെ സംഘടന ആവശ്യപ്പെട്ടു.