കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കോമണ്‍ ട്രാവല്‍ ഏരിയായില്‍ ഉള്ള യാത്രകള്‍ക്ക് ബാധകമല്ലെന്ന് യുകെ അറിയിച്ചു. ഇതിനാല്‍ അയര്‍ലണ്ടില്‍ നിന്നുമുള്ള യാത്രകള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കില്ല.
യുകെയില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാര്‍ക്കും പിസിആര്‍ ടെസ്റ്റിംഗ് നിലവില്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് മാത്രമല്ല പത്ത് ദിവസത്തെ ക്വാറന്റീനെന്ന നിബന്ധനയും ഏര്‍പ്പെടുത്തി കഴിഞ്ഞു.
എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ കോമണ്‍ ട്രാവല്‍ ഏരിയായിലെ യാത്രകള്‍ക്ക് ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ തീരുമാനത്തെ അയര്‍ലണ്ട് സര്‍ക്കാരും സ്വാഗതം ചെയ്തു. ഐല്‍ ഓഫ് മെന്‍ ദ്വീപില്‍ നിന്നുള്ള യാത്രകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. ലോകത്ത് ഒമിക്രോണ്‍ ഭീതി പടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.