100 പേര്‍ക്ക് തൊഴില്‍ അവസരം വാഗ്ദാനം ചെയ്ത് അള്‍ട്രാ ക്ലീന്‍ ഹോള്‍ഡിംഗ്‌സ് കമ്പനി. സെമി കണ്ടക്ടര്‍ മേഖലയിലെ വമ്പന്‍മാരായ അള്‍ട്രാ ഹോല്‍ഡിംഗ്‌സ് കാവാന്‍ സിറ്റിയില്‍ തുടങ്ങുന്ന തങ്ങളുടെ പുതിയ സെന്റിലേയ്ക്കാണ് ഇവര്‍ ആളുകളെ നിയമിക്കുന്നത്.
കമ്പനിയുടെ ആഗോള വിപൂലീകരണത്തിന്റെ ഭാഗമായാണ് പുതിയ സെന്റര്‍ ആരംഭിക്കുന്നത്. അയര്‍ലണ്ടിലെ ഇന്‍വേര്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് ഏജന്‍സിയായ ഐഡിഎ അയര്‍ലണ്ടിലൂടെ ഐറീഷ് ഗവണ്‍മെന്റും ഈ പദ്ധതിയില്‍ പങ്കാളികളാകുന്നുണ്ട്. കമ്പനിയുടെ വിപൂലീകരണ പദ്ധതിയെ അയര്‍ലണ്ട് സര്‍ക്കാരും സ്വാഗതം ചെയ്തു.