രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ കൂടുതല്‍ ഡെല്‍റ്റാ വകഭേദത്തില്‍ പെട്ടതാണെന്ന വാര്‍ത്തകള്‍ക്കിടെ കോവിഡിന്റെ മറ്റ് രണ്ട് വകഭേദങ്ങള്‍ കൂടി അയര്‍ലണ്ടില്‍ കണ്ടെത്തി. ലാമ്പാര്‍ഡ്, B.1.621 (MU) എ്ന്നി വകഭേദങ്ങളാണ് കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് കേസുകളാണ് MU വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ലാമ്പാര്‍ഡ് വകഭേദത്തില്‍ പെട്ട അഞ്ച് കേസുകളാണ് ഉള്ളത്.
ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,144 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 384 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 59 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1,764 കേസുകളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇവിടെ ഒമ്പത് മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.ഈ മാസം പകുതിയോടെ കോവിഡ് കേസുകള്‍ കൂടിയേക്കുമെന്നാണ് വിലയിരുത്തല്‍
ഫൈസര്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന്റെ സാധ്യത യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി പരിശോധിച്ച് വരികയാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ആലോചിക്കുന്നത്. അടുത്തയാഴ്ചയോടെ ഇത് സംബന്ധിച്ച തീരുമാനം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി പുറത്തു വിട്ടേയ്ക്കും.