വിദ്യാര്‍ത്ഥികള്‍ക്കായി പഠന – ജീവിത ചെലവുകള്‍ സംബന്ധിച്ച കോസ്റ്റ് ഓഫ് ലീവിംഗ് ഗൈഡ് പുറത്തിറക്കി ഡബ്ലിന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി. വിദ്യാര്‍ത്ഥി ജീവിതവുമായി ബന്ധപ്പെട്ട് ആകെയുണ്ടാകുന്ന ചെലവുകളുടെ പൂര്‍ണ്ണരൂപം ഈ ഗൈഡില്‍ നിന്നും ലഭിക്കും. അയര്‍ലണ്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്ത് നിന്നും അയര്‍ലണ്ടിലെത്തി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചെലവ് സംബന്ധിച്ച് വിവരം ലഭിക്കുന്നതിനും സാമ്പത്തീക കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിനും ഇത് മൂലം സാധിക്കും.
rent, utilities, the student charge, food, travel, books, class materials, clothing, medical expenses, mobile costs, social life, and miscellaneous expenses. എന്നീങ്ങനെ എല്ലാ വിധത്തിലുള്ള ചെലവുകളും ഉള്‍പ്പെടുത്തിയാണ് ബുകക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വീടുകളില്‍ നിന്നും മാറി നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം ചെലവ് കണക്ക് കൂട്ടുന്നത്. 1566 യൂറോയാണ്. ഒരു വര്‍ഷം ഇത് 14904 യൂറോ വരും. എന്നാല്‍ സ്വന്തം വീട്ടില്‍ നിന്ന് പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു മാസം വരുന്ന ചെലവ് 701 യൂറോയാണ് ഇത് ഒരു വര്‍ഷം കണക്കു കൂട്ടുമ്പോള്‍ 6309 യൂറോ വരും.
ചെലവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ചുവടെ