റസിഡന്‍സ് കാര്‍ഡ് പുതുക്കാത്തവര്‍ക്കും രാജ്യത്തിന് പുറത്തേയ്ക്ക് യാത്ര ചെയ്യാം

തങ്ങളുടെ കാലാവധി കഴിഞ്ഞ ഐറീഷ് റസിഡന്‍സ് പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ക്രിസ്മസിന് പ്രിയപ്പെട്ടവരുടേയും സുഹൃത്തുക്കളുടേയും അടുത്തയേക്ക് യാത്ര ചെയ്യാനും മറ്റു രാജ്യങ്ങളിലേയ്ക്ക് വിനോദയാത്രകള്‍ പോകാന്‍ ആഗ്രഹിച്ചിട്ടും റസിഡന്‍സ് കാര്‍ഡ് പുതുക്കി ലഭിക്കാത്തതിന്റെ പേരില്‍ വിഷമിച്ചിരിക്കുന്നവര്‍ നിരവധിയാണ്. ഇവര്‍ക്കാണ് ഇപ്പോള്‍ വലിയ ആശ്വാസം ലഭിച്ചിരിക്കുന്നത്.

ഇവര്‍ക്കായി ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു ട്രാവല്‍ കണ്‍ഫര്‍മേഷന്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. റസിഡന്‍സ് കാര്‍ഡ് പുതുക്കാന്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെ പുതുക്കി ലഭിക്കാത്തവര്‍ക്കും രാജ്യത്തിന് പുറത്തേയ്ക്ക് യാത്ര ചെയ്യാമെന്നും തിരികെ രാജ്യത്ത് പ്രവേശിക്കാമെന്നുമാണ് ഈ നോട്ടീസില്‍ പറയുന്നത്.

ഈ നോട്ടീസിന്റെ പകര്‍പ്പും കാലാവധി കഴിഞ്ഞ റസിഡന്‍സ് കാര്‍ഡും ഒപ്പം റസിഡന്‍സ് കാര്‍ഡ് പുതുക്കാന്‍ നല്‍കിയിട്ടുണ്ടെന്നതിന്റെ തെളിവും യാത്രാ വേളയില്‍ കൈയ്യില്‍ കരുതണം. ഡിസംബര്‍ ഒമ്പത് മുതല്‍ ജനുവരി 31 വരെയാണ് ഈ സൗജന്യം അനുവദിച്ചിരിക്കുന്നത്.

നിലവില്‍ ഐഡി കാര്‍ഡ് പുതുക്കാനുള്ള അപേക്ഷകളുടെ ബാഹുല്ല്യത്താല്‍ പുതുക്കല്‍ നടപടികള്‍ക്കായി ആറാഴ്ച വരെ സമയമെടുക്കുന്നുണ്ട്. ഇതിനു ശേഷം പോസ്റ്റല്‍ വഴി ലഭിക്കാന്‍ രണ്ടാഴ്ചയും എടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇങ്ങനെ എട്ടാഴ്ചയോളം സമയമെടുത്താണ് പുതിയ കാര്‍ഡ് ലഭിക്കുന്നത് ഇതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

ട്രാവല്‍ കണ്‍ഫര്‍മേഷന്‍ നോട്ടീസ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.irishimmigration.ie/wp-content/uploads/2022/12/Travel-Confirmation-Notice-Attachment.pdf
കുടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

https://www.irishimmigration.ie/isd-announces-initiative-to-facilitate-customers-travelling-at-christmas/

https://www.irishimmigration.ie/wp-content/uploads/2022/12/FAQs-Travel-Arrangement-Form-09-December-2022-to-31-January-2023.pdf

Share This News

Related posts

Leave a Comment